കൊട്ടാരക്കര: ബസ്സുകൾക്ക് നേരെ ആക്രമണം. വാളകത്തും, മരങ്ങാട്ടു കോണത്തും കെ.എസ്.ആർ ടി സി ബസുകളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചു. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തിന് പോയ കിളിമാനൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനും ചടയമംഗലത്ത് നിന്നും അടൂരിന് പോയ ഓർഡിനറി ബസിനും നേർക്കാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ജ്യോതികുമാറിന് പരിക്കേറ്റു. പ്രതികൾക്കെതിരെ കേസെടുത്തു
