കൊട്ടാരക്കര; അണ്ടൂർ കരിക്കുഴി കോളനി സ്വദേശിയായ സ്ത്രീയുമായി അവിഹിത ബന്ധം ആരോപിച്ചു സ്ത്രീയുടെ വീടിനു സമീപത്തെ താമസകാരായ പ്രതികൾ ഈ മാസം എട്ടാം തീയതി രാത്രി 10 മണിക്ക് സദാചാര പോലീസ് ചമഞ്ഞ് സംഘം ചേർന്നു ക്രൂരമായി മർദ്ദിച്ച വാളകം അണ്ടൂർ രത്നവിലാസത്തിൽ ഗോപി പിള്ള മകൻ 40 വയസുള്ള അനിൽകുമാർ
ഇന്ന് പകൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് പരിക്കിന്റെ കാഠിന്യം മൂലം മരണപ്പെട്ടു . കേസിൽ പ്രതികളായ വാളകം അണ്ടൂർ സ്വദേശികളായ രാമവിലാസം വീട്ടിൽ ശാരദ മകൻ നന്ദു എന്നും വിളിക്കുന്ന 45 വയസ്സുള്ള ഹരിലാൽ, വടക്കേക്കര കോളനി മിനിവിലാസത്തിൽ ഭാസ്കരൻ മകൻ പത്രോസ് എന്ന് വിളിക്കുന്ന 32 വയസുള്ള വിനോദ്, കരിക്കുഴി കോളനി എസ് ബി ഭവനിൽ ഭാസ്കരൻ മകൻ 42 വയസുള്ള സന്തോഷ് , വടക്കേക്കര കോളനി വടക്കേക്കര പടിഞ്ഞാറ്റേതിൽ സുരേന്ദ്രൻ മകൻ 24 വയസ്സുള്ള സുമേഷ്, വടക്കേക്കര കോളനി സുരേഷ് വിലാസത്തിൽ ഗോപാലൻ മകൻ 41 വയസുള്ള സുരേഷ് , വടക്കേക്കര കോളനി തുണ്ടുവിള കിഴക്കത്തിൽ കൊച്ചുവീട്ടിൽ ഉണ്ണി മകൻ 32 വയസ്സുള്ള സജീവ്, കരിക്കുഴി കോളനി പാരവിള വീട്ടിൽ കൊച്ചുകുഞ്ഞു മകൻ 53 വയസുള്ള മുരളി, വടക്കേക്കര കോളനി കൊച്ചുവിള കിഴക്കേതിൽ വീട്ടിൽ മത്തായി മകൻ 40 വയസ്സുള്ള ശ്യം മാത്യു, വടക്കേക്കര കോളനി നാരായണൻ മകൻ 55 വയസുള്ള സുരേന്ദ്രൻ, കരിക്കുഴി പാറവിള വീട്ടിൽ ദിവാകരൻ മകൻ 42 വയസ്സുള്ള സുരേഷ് എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. സ്ത്രീയുമായി അവിഹിതം ആരോപിച്ചു പ്രതികൾ സംഘം ചേർന്ന് അനിൽകുമാറിനെ കല്ല് കൊണ്ടും മറ്റും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ ബിനുകുമാർ, എസ് ഐ മാരായ രാജീവ്, അജയകുമാർ, സിപിഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതു