കൊട്ടാരക്കര. കൺസ്ട്രക്ഷൻസ്, ആയുർവേദ മെഡിക്കൽ മാനുഫാക്ചറിങ് കമ്പനി, ഹോസ്പിറ്റൽ ഉടമയുമായ ഇടയം വിജയാ സദനത്തിൽ സംഗീതാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. താടിക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളായിരുന്ന സംഗീത്തിന്റെ അമ്മയുടെ പരിചയക്കാരിയും നിലമേലിലെ ഒരു ഹൈസ്കൂളിലെ പ്രിൻസിപ്പിലുമായ സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥയിൽ ഉള്ള തിരുവനന്തപുരം കുടമ്പനക്കുന്ന് വില്ലേജിൽ മഠത്തിൽനട എന്ന സ്ഥലത്ത് ഒരു കോടി 30 ലക്ഷം രൂപയ്ക്ക് കെട്ടിടം നിർമ്മിക്കാൻ സംഗീതുമായി കരാർ ഉറപ്പിക്കുകയും ആകെ നാല്പത്തി ആറേകാൽ ലക്ഷം രൂപ മാത്രം തരികയും പലപ്പോഴും ഒഴിവു കഴിവുകൾ പറഞ്ഞു ബിൽഡിംഗ് പണി പൂർത്തീകരിച്ചു . അതിനുശേഷം തരാനുള്ള ബാലൻസ് തുക തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് ബാലൻസ് തുകയായി സമീപിച്ച പോഴും, ഫോണിൽ ബന്ധപ്പെട്ടപ്പോഴും പീഡനകേസിൽ പെടുത്തുമെന്നു പറഞ്ഞതിനെ തുടർന്ന് വഞ്ചിയൂർ കോടതിയിൽ 78,75, 000 രൂപ തരാനുണ്ട് എന്ന് കേസ് ഫയൽ ചെയ്യുകയും. ഈ വസ്തുവും കെട്ടിടവും ജപ്തി ചെയ്തു സംഗീത്തിന് ലഭിക്കുകയും. തുടർന്ന് തനിക്കെതിരെ നിരവധി ആരോപണം ഉന്നയിച്ചു കേസിൽ പെടുത്താൻ ശ്രമിക്കുകയും തന്നെ അപായപ്പെടുത്താൻ ഗുണ്ടകൾക്ക് കൊട്ടേഷൻ നൽകിയതായും സംഗീത് ആരോപിക്കുന്നു .
തന്റെ കുടുംബങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നതുകൊണ്ടു ബിസിനസ് ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും ആത്മഹത്യാ അല്ലാതെ പോം വഴി ഇല്ലെന്നാണ് സംഗീത് പറയുന്നത്.