കൊട്ടാരക്കര: ഗണപതി ക്ഷേത്രം വക ആഡിറ്റോറിയത്തിന്റെ കിഴക്കുവശം കാർത്തിക വിളക്ക് തെളിയിക്കുന്നതിനായി സൂക്ഷിച്ചിരുന്ന നാല് നിലവിളക്കുകൾ മോഷ്ടിച്ചെടുത്ത ഓടനാവട്ടം കട്ടയിൽ മൂന്നാറ്റ് മുക്കിന് സമീപം ജനനി മന്ദിരത്തിൽ തമ്പി ( 68) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. എസ് ഐ സാബുജി മാസ്, എ എസ് ഐ വിശ്വനാഥ്, സി പി ഒ സുനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
