കൊട്ടാരക്കര; ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുവാൻ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തു വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ കോക്കാട് അഞ്ചാലുംകുഴി വിജയവിലാസം വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന 33 വയസുള്ള സുരേഷ് കുമാറാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. സംഭവമറിഞ്ഞ യാത്രക്കാർ പോലീസിൽ വിവരമറിയിച്ച പ്രകാരം കൊട്ടാരക്കര എസ് ഐ രാജീവ്, എ എസ് ഐ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
