കിഴക്കേ കല്ലട; ഭാര്യയുമൊത്തു വീട്ടുമുറ്റത്തു കുരുമുളക് പറിച്ചു നിന്ന ഗൃഹനാഥന്റെയും ഭാര്യയുടെയും ദേഹത്തേക്ക് മദ്യപിച്ചു പിക് അപ്പ് വാൻ ഒടിച്ചു കയറ്റി ഗൃഹനാഥന്റെ മരണത്തിനിടയാക്കിയ കേസിൽ പ്രതിയായ ഉപ്പൂട് രജനിനിവാസ് വീട്ടിൽ ചന്ദ്രമോഹൻ മകൻ 37 വയസ്സുള്ള രഞ്ജിത്താണ് കിഴക്കേ കല്ലടയാടരികിലെത്തി പോലീസിന്റെ പിടിയിലായത്. പ്രതി മദ്യപിച്ച ശേഷം ഉപ്പൂട്-ചീകൽക്കടവ് റോഡേ പിക് അപ്പ് ഒടിച്ചു വരവേ ടി റോഡ് സൈഡിലുള്ള വീടിന്റെ മുറ്റത്തു ഭാര്യയോടൊത്തു നിന്ന കല്ലട ഉപ്പൂട് പ്രമീളാമന്ദിരം വീട്ടിൽ 78 വയസ്സുള്ള വിമുക്തഭടനായ വിശ്വനാഥന്റെയും ഭാര്യ വിജയമ്മയുടെയും ദേഹത്തേക്ക് വാഹനം ഒടിച്ചു കയറ്റുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വനാഥൻ മരണപ്പെട്ടു, ഭാര്യ വിജയമ്മ ചികിത്സയിലാണ്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. കിഴക്കേ കല്ലട ഇൻസ്പെക്ടർ ശാന്തകുമാർ, എസ് ഐ അരുൺ, മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതു.
