കൊട്ടാരക്കര : കഴിഞ്ഞ ദിവസം ഈയംകുന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് (അമ്മയും മകനും) ചികിത്സയിലായിരുന്ന തേജസ് (മകൻ) മരിച്ചു
ആയൂർ പെരുങ്ങള്ളൂർ കീഴു വിളയത്ത് വീട്ടിൽ ബെഞ്ചമിന്റെയും ഗ്രേസമ്മ ബെഞ്ചമിന്റെയും മകൻ തേജസ് ബി ഉമ്മൻ (22) മരണമടഞ്ഞു.രണ്ടാം തീയതി ശനിയാഴ്ച മാതാവായ ഗ്രേസമ്മയും മകനും സ്കൂട്ടറിൽ സഞ്ചരിക്കവേ കൊട്ടാരക്കര കരിക്കത്തിന് സമീപത്ത് വെച്ച് എതിർദിശയിൽ വന്ന കാർ ഇടിക്കുകയുമായിരുന്നു.തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരിക്കവേ ഇന്നലെ തേജസ് രാത്രിയോട് കൂടി മരണപ്പെട്ടു.സംസ്കാരം പിന്നീട്. മാതാവ് ഗ്രേസമ്മ ഇപ്പോഴും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.