വില്ല് പോലെ വളഞ്ഞ പ്രദേശം എന്നോ വില്ല് വണ്ടി ഉണ്ടായിരുന്ന സ്ഥലമായതുകൊണ്ട് വില്ലൂർ എന്ന പേര് വന്നു എന്ന് ഐതിഹ്യം. കൊട്ടാരക്കര താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് വില്ലൂർ. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാവരും സമത്വമായി പാവപ്പെട്ട കൃഷിക്കാർ താമസിക്കുന്നു. ഇവിടെ പൈതൃകമായി പൊട്ടൻചിറയും, വില്ലൂർ ചിറയും പാറയും, സി. കുഞ്ഞുമോന്റെ പ്രതിമയും, അതിർത്തി ജംഗ്ഷനിലെ സാംസ്ക്കാരിക നിലയവും, പഴയ അക്വഡേറ്റും, മാതു അമ്മാവന്റെ ചായകടയും, രാജ്യാന്തര റോഡായ വെട്ടിക്കവല ചക്കുവരിക്കൽ തടത്തി വിള ചപ്പാത്ത് ഭാഗം. പൊട്ടൻചിറയിൽ പരമ്പിട്ട റീത്ത് പള്ളിയും ഇപ്പോൾ വലിയ പളളിയായി. 100 വർഷം കഴിഞ്ഞ വില്ലൂർ മർത്തോമ പള്ളിയും, 146വർഷം പഴക്കമുള്ള അക്ഷരമുത്തശ്ശിയായ എൽഎംഎസ് എൽ പി സ്കൂളും, അത്രതന്നെ പഴക്കമുള്ള എൽഎംഎസ് സിഎസ്ഐ പഴയ പള്ളിയും, പൊട്ടൻചിറ വൈകുണ്ടപുരം ക്ഷേത്രം, തടികൊണ്ടുള്ള ബാർബർ ഷോപ്പും, കണികന്റയ്യത്തെ ചന്ദ്രൻ പിള്ളയും, ഭാസ്ക്കരൻ പിള്ള സാറും, മൊബെയിൽ മുടിവെട്ടുന്ന കൃഷ്ണൻകുട്ടിയും, രാവിലെ വെട്ടിക്കവല ചന്തയിൽ കാർഷിക വിളയുമായി പോകുന്ന മാങ്കൂട്ടത്തിൽ പൊമ്പിളയും, മടത്തിൽ അമ്മയും ജീവച്ചിരിക്കുന്നവരും ജീവിച്ചിരിക്കാത്തവരും ഈ നാട്ടിലെ കഥാപാത്രങ്ങളാണ് എന്റെ സുഹൃത്ത് ശങ്കരൻ കുട്ടി, വില്ലൂർ ഗോപാലകൃഷ്ണപിള്ള, അഭിലാഷ് ചന്ദ്രൻ ,വില്ലൂർ സന്തോഷ് എന്നിവർ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നു.
1. പൊട്ടൻചിറ
ഇന്ന് ചിറ ചെറുതായി ഒരു പ്രാഥമിക ആരോഗൃകേന്ദ്രം നിലനിൽക്കുന്നു ഒരു ചെറുകുളം നിലനിൽക്കുന്നു അതു കൊണ്ട് ജലക്ഷാമം ഇല്ല അത് വൃത്തിയാക്കി എടുത്താൽ മതി, ഒരു പാർക്കും ഇവിടെ ഉണ്ടായിരുന്നെങ്കിൽ വിനോദ ഉപാധി ആയെനെ
2. കുഞ്ഞുമോന്റെ പ്രതിമ
വാഴവിള പ്ലാവിള വീട്ടിൽ C കുഞ്ഞുമോൻ തീ വ്രവാദികളുടെ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻ ഈ പട്ടാളക്കാരന്റെ യശസ്സ് ഉയർത്താൻ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ ഉണ്ടാക്കണം.
3. മാതു അമ്മാവന്റെ ചായക്കട
പൊട്ടൻചിറ ജംഗ്ഷനിൽ കഴിഞ്ഞ 70 കൊല്ലമായി നില നിൽക്കുന്ന ഈ കട മാതു അമ്മാവന്റെ ദോശ പേര് കേട്ടതാണ് കട്ട കൊണ്ടുള്ള ഭിത്തിയിൽ കരിപുരണ്ടിരിക്കുന്നു തടി പട്ടിയേൽ അടിച്ച ക്രാസ് ഭിത്തിയിൽ സിനിമാ നാടക, രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി, വാജ്പോയി പോസ്റ്റർ ഇപ്പോൾ മകൻ മനോഹരൻ നടത്തുന്ന ഈ കട കല്ലിൽ അരച്ച് ദോശ തീയിൽ ഊതി ഉണ്ടാക്കുന്നു ചായ മാതു അമ്മാവന്റെ പ്രധാന രാഷ്ട്രീയം പിള്ള സാർ പിള്ള സാർ വന്നാൽ ഇരിപ്പടം ഇട്ടിട്ടുണ്ട് ഇന്നു അത് ഉണ്ട് R ബാലകൃഷ്ണപിള്ളയുടെ പ്രസംഗം കേൾക്കാൻ നുറുകണക്കിന് ജനം കൂടും.
4. വില്ലൂർ ചിറയും, പാറയും
വില്ലൂർ ചിറ പ്രശസ്ത്തമാണ് 1985 ൽ സിബി മലയിൽ സംവിധാനം ചെയ്ത മുത്താരം കുന്ന് Po ഷൂട്ടിങ്ങ് ഇവിടെ ആണ് നടന്നത്. മുകേഷും ലിസിയും അഭിനയിച്ച മുത്താരു കുന്നിൽ മൂക്കുത്തി മുത്തം കൊതിച്ചു നിന്നപ്പോൾ എന്ന ഗാനം ചിറയുടെ വരമ്പിലാണ് എടുത്തത് ചിറയിൽ സ്കൂളിൽ പോകുന്നതിനു മുമ്പ് കുളിക്കും, തുണി കഴകും, മീൻ പിടിക്കും, കന്നുകാലികളെ കുളിപ്പിക്കും നീന്തൽ പഠിക്കും താഴെ വെളത്തിൽ ഇറങ്ങാൻ പടി, താഴെ പാറയുണ്ട് വലിയ വീട്ടിലെ ഒരാൾ മരിച്ചിട്ടുണ്ട് പാറക്കെട്ടിൽ ഇരുന്നാൽ വിഷമം മാറും പായൽ മാറ്റി നല്ല രീതിയിൽ ടൂറിസം ആക്കാം, സമീപമുള്ള വയൽ നുറു മേനി വിളയുന്ന ഫല പുഷ്ടിയുള്ള മണ്ണാണ്
5. സാംസ്ക്കരികനിലയം
അതിർത്തി ജംഗ്ഷനിൽ പ്ലാവിള വീട്ടിൽ ഗോപാലകൃഷ്ണ പിള്ള 8 സെന്റ് സ്ഥലം ദാനം മായി കൊടുത്തിട്ടുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ വിദ്യാർത്ഥികൾക്കുള്ള ഉപരി പoനത്തിലുള്ള പുസ്തകങ്ങൾ ഉണ്ട് ഇന്ന് അത് നിർത്തി അംഗൻവാടി പ്രവർത്തിക്കുന്നു
6. ആക്വിഡക്ട്
1980കളിൽ രൂപപ്പെട്ടതാണ് അതുകൊണ്ട് ജലക്ഷാമവും ,വഴിയും ഉണ്ടായി ഇപ്പോൾ കോൺക്രീറ്റ് പാളികൾ അടർന്ന് ജീവന് ഭീഷണിയായിരിക്കു
7. വെട്ടിക്കവല ചക്കുവരയ്ക്കക്കൽ റോഡ്
വെട്ടിക്കവല ചക്കുവരയ്ക്കക്കൽ റോഡിലെ തടത്തി വിള ചപ്പാത്ത് ഭാഗം ഇപ്പോഴും വളവും വെള്ളം കെട്ടികിടക്കുന്നു ഈ റോഡ് രാജ്യാന്തര നിലാവരത്തിൽ നിർമ്മിക്കുന്നു. ചക്കുവരയ്ക്കൽ, മേലിലാ വില്ലൂർ എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ പോകുന്നതു ഈ വഴിയാണ് ബസുകൾ കുറുവാണ് അപ്പച്ചൻ തരുന്ന കാലൻ കുട കൊണ്ടു പോയാൽ ക്ഷീണമായതിനാൽ ചേമ്പ് ഇലയും വാഴയിലും മഴയത്തു ചൂടും ഇപ്പോൾ കാലൻ കുട ഫാഷൻ ആണ് ഹെർക്കുലീസ് സൈക്കളിൽ അതി വേഗത്തിൽ വെള്ള വേഷം ധരിച്ച് വെട്ടിക്കവല സ്കൂളിൽ കോളറിൽ കാലൻ കുട തൂക്കി പോകുന്ന അധ്യാപകൻ ഭാസ്ക്കര സാറും കൗതുകമാണ്. വാദ്ധ്യാർ പാപ്പച്ചൻ സാറും , ഖദർ വസ്ത്രദാരിയായ ജോർജ് ഉപ്പാനും, ശങ്കു അമ്മാവനും, മുത്തനാശാനും, സലൂട്ടമ്മാവന്റെ മാവിൽ എറിയുന്നതും സ്കൂളിൽ പോകുമ്പോൾ അമ്മാവന്റെ കടയിലെ കൊയി നാ വെള്ളവും, അമ്മാച്ചൻ കോൽമിഠായിയും, റബ്ബർ മിഠായിയും, ചീനി പമ്പര മിഠായിയും വെട്ടിക്കവലയുള്ള അംഗവൈകല്യമുള്ള എന്റെ സുഹൃത്ത് ദേവന്റെ കുഞ്ഞ് വീട് ഇപ്പോഴും ഉണ്ട് ‘ ഇത്രയും എഴുതി വില്ലൂരിന്റെ ഒരു ചെറിയ നേർകാഴ്ച സമർപ്പിക്കുന്നു.
തയാറാക്കിയത് : സജീചേരൂർ