രാജ്യത്തും സംസ്ഥാനത്തും ഉപയോഗ ശൂന്യമായ കുഴൽ കിണറുകളുടെ കണക്ക് എടുക്കണം കുഴൽ കിണറുകളിൽ നിന്ന് വെള്ളം ലഭിക്കാതെ വരുമ്പോൾ അത് ഉപേക്ഷിക്കുന്നു. ഈ മെഷിൻ എടുത്തു കളയുമ്പോൾ കുഴി അവശേഷിക്കുന്നു. മേൽ മണ്ണ് കുറച്ച് മൂടി കിടന്നാലും 90 അടി താഴ്ചയുള്ള ഗർത്തങ്ങൾ അവശേഷിക്കുന്നു. ഇത് മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ മൂലമോ കുഴികൾ രൂപപ്പെടുന്നു. പാവപ്പെട്ട കോളനികളിലെ ആൾക്കാർ താമസിക്കുന്ന വിജനമായ സ്ഥലത്തായിരിക്കും കുഴി, ഓടി കളിക്കുന്ന കുട്ടികൾ വണ്ണം കുറവായതുകൊണ്ട് താഴെക്ക് പോകുന്നു.
ഇതിന്റെ അവസാന സംഭവമാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ വീണ രണ്ടു വയസ്സുകാരൻ ഒരു ഗ്രാമ മുഴുവൻ കേഴുന്നു. രക്ഷാപ്രവർത്തനത്തിന് ഉത്തരേന്ത്യയിലും ഇതേ രീതിയുള്ള സമാന സ്ഥിതിയാണ്. ഇപ്പോൾ ഓർമ്മ വരുന്നത് ഭരതൻ സംവിധാനം ചെയ്ത സുപ്രിയ യുടെ മാളൂട്ടി എന്ന സിനിമയിലെ രംഗങ്ങളാണ്. അതുകൊണ്ട് കേരളത്തിലെ എല്ലാ പ്രദേശങ്ങളി ലെയും ഉപയോഗ ശൂന്യമായ കുഴൽ കിണറുകളുടെ കണക്ക് എടുത്ത് കുഴി നികത്തി മുകളിൽ സ്ലാബ് വച്ച് ബോർഡു വയ്ക്കണം
വാർത്ത : സജീ ചേരൂർ