ശൂരനാട്: ശൂരനാട് വടക്കു സ്വദേശിയായ അഖിലിനെ വാഹനത്തിന്റെ ഫ്രീ വീൽ കൊണ്ട് തലക്കിടിച്ചു ഗുരുതരമായി പരിക്കേൽപിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ പ്രതി ശൂരനാട് വടക്കു പടിഞ്ഞാറ്റിൻമുറി വത്സലാലയം വീട്ടിൽ ശശി മകൻ 30 വയസ്സുള്ള പ്രമോദാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓണത്തിന് ക്ലബ്ബിൽ നടന്ന ഓണാഘോഷത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് . പ്രതി കയ്യിലുണ്ടായിരുന്ന ഫ്രീ വീൽ കൊണ്ട് അഖിലിന്റെ തലയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ശൂരനാട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
