കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കടയ്ക്കൽ ചരിപ്പറമ്പ് കോവൂർ തോട്ടിന്‍കര പുത്തൻ വീട്ടിൽ റസൂൽ മകൻ 22 വയസുള്ള ആശിക്കാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. പുനലൂർ ഡി വൈ എസ് പി അനിൽ ദാസ് അവർകളുടെ നേതൃത്വത്തിൽ കടയ്ക്കൽ ഇൻസ്പെക്ടർ രാജേഷ്, എസ് ഐ സജീർ, സിപിഒ മാരായ സുരേഷ്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
