കൊട്ടാരക്കര പൊലിക്കോട് ബൈക്കിടിച്ചു പുലർച്ചെ വഴിയാത്രികൻ മരിച്ചു .മരങ്ങാട്ടുകോണം സ്വദേശി പരമേശ്വരൻ (68)ആണ് മരിച്ചത് .അമിത വേഗതയിൽ വന്ന ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് പരമേശ്വരനെ ഇടിക്കുകയായിരുന്നു. വാളകത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സൂക്ഷിച്ച മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .
