കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വൻ നാശനഷ്ടം. എം.സി റോഡ് നിറഞ്ഞു കവിഞ്ഞു. കൊച്ചു കിഴക്കതേതിൽ ജോ വില്ല ജോപ്പച്ചന്റെ വീട്ടിലും, മേലേപ്പുരയിൽ ഷിജു.റ്റി. ഡാനിയേലിന്റെ വീട്ടിലും വെള്ളം കയറി, ഷിജു.റ്റി. ഡാനിയേലിനെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. അയണി മൂട് പി. ജി ഭവനിൽ റിട്ട: മിലട്ടറി ഉദ്യോഗസ്ഥൻ പ്രസന്നന്റെ മതിൽ കെട്ടു തകർന്നുഎങ്കിലും വൻ ദുരന്തം ഒഴിവായി.
റിട്ട. സി ഐ ജോൺ മാത്യൂവിന്റെ അയണി മൂട് ഭാഗത്തുള്ള കയ്യാല തകർന്നു. ചേരൂർ ഏലയിലെ മരച്ചീനി, വാഴ, ചേമ്പ് ചേന തെങ്ങ് പച്ചക്കറി മുതലായ കൃഷി നശിച്ചു,
ചേരൂർ ജോസ്, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, രാജു, അനിൽ, പൊന്നമ്മ, ശമുവൽ, ഡാനി വില്ലാ, ഗോപിനാഥൻപിള്ള എന്നീവരുടെ കൃഷി പൂർണ്ണമായി നശിച്ചു. രജ്ഞിത്ത് ഭവനിൽ പാസ്റ്റർ രാജന്റെ കെട്ടിട നിർമ്മാണ സാമഗ്രികൾ ഒഴുകി പോയി, തൃക്കണ്ണമംഗൽ ജംഗ്ഷനിൽ മനോജിന്റെ പല ചരക്കുകട വെള്ളം കയറി നശിച്ചു. ക്ഷേത്ര പരിസരത്തുള്ള മതിൽ നിലം പൊത്തി, പയനിയറിന്റേയും, കല്ലുവെട്ടാംകുഴി റ്റി. ഡി ബിജുവിന്റെ മതിൽ തകർന്നു, സമീപമുള്ള വാസുവിന്റെ വീട്ടിലും വെള്ളം കയറി, കൗൺസിലർ ലീലാ ഗോപിനാഥിന്റെ വീടും പരിസരവും വെള്ളക്കെട്ടായി,
തോട്ടം മുക്ക് പൈപ്പ് ജംഗ്ഷനിൽ രാജ്ഭവനിൽ റ്റി. ആർ മനുവിന്റെ വീട് പുർണ്ണമായി തകർന്നു,
മുക്കോട് റോഡ് തുറക്കാത്തതും, എം.സി റോഡ് കലുങ്ക് അടഞ്ഞതും, എരപ്പു കലുങ്ക് അടഞ്ഞതുമാണ് എം.സി റോഡ് ഭാഗത്ത് വെള്ളക്കെട്ടാകാൻ കാരണം.
തൃക്കണ്ണമംഗലിൽ വൻ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തൃക്കണ്ണമoഗലിൽ പയനിയർ ഭാഗത്തുള്ള കലുങ്ക് തുറന്നാൽ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുമെന്നു നാട്ടുകാർ പറയുന്നു.
വാർത്ത: സജീചേരൂർ, കൊട്ടാരക്കര