കിഴക്കേ കല്ലട; കടപുഴ സ്വദേശി സന്തോഷിനെ സംഘം ചേർന്നു കമ്പിവടി കൊണ്ടും കമ്പ് കൊണ്ടും ക്രൂരമായി മർദ്ദിച്ചു മാരകമായി ക്ഷതമേല്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ കിഴക്കേ കല്ലട ഉപ്പൂട് ദേവീകൃപ വീട്ടിൽ വിജയചന്ദ്രൻ പിള്ള മകൻ 21 വയസുള്ള ജിഷ്ണു ആണ് കിഴക്കേ കല്ലട പോലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിലുള്ള വഴക്കാണ് അക്രമത്തിൽ കലാശിച്ചത്. സ്ഫടികം എന്ന സ്വകാര്യ ബസിലെ തൊഴിലാളിയായ ഒന്നാം പ്രതിയായ അബിൻ നെൽസൺ ശ്രീറാം ബസിലെ തൊഴിലാളിയെ മർദ്ദിക്കാനായി സംഘം ചേർന്നു ആയുധങ്ങളുമായി സന്തോഷ് താമസിക്കുന്നതിന് അടുത്തെത്തി. അയൽക്കാരനായ ശ്രീറാം ബസ് തൊഴിലാളിക്കെതിരെ വഴക്കിടുന്നത് സന്തോഷ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം സന്തോഷിനു നേരെ തിരിയുകയും അസഭ്യം പറയുകയും കമ്പിവടി കൊണ്ടും കമ്പ് കൊണ്ടും അടിച്ചു. തലക്കു പുറകുവശവും മൂക്കിനും നെറ്റിക്കും ശരീരത്തിന് പുറം ഭാഗത്തു മാരകമായ പരിക്കേൽപിച്ചും കൊലപാതകശ്രമം നടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. കിഴക്കേ കല്ലട ഇൻസ്പെക്ടർ ശാന്തകുമാർ, എ എസ് ഐ ശരത്, എസ് സിപിഒ മാരായ ലൂക്കോസ്, ഗിരിജാകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
