കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് ജില്ലയുടെ പരിധിയിൽ പ്രവർത്തിച്ചു വരുന്ന എല്ലാ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മീറ്റിംഗ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് കൊട്ടാരക്കര അമ്പലക്കര റെജീൻസി ഹോട്ടലിൽ വച്ച് ചേരുന്നു. മീറ്റിംഗ് കൊട്ടാരക്കര എം എൽ എ ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ എല്ലാ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെയും ഉൾകൊള്ളിച്ചു RACE(Residents Association Co ordination and Engagement )എന്നൊരു പുതിയ കൂട്ടായ്മ രൂപീകരിച്ചു സുരക്ഷാകാര്യത്തിൽ പോലീസുമായുള്ള സഹകരണം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം, വിവരങ്ങളുടെയും പ്രതികളുടെയും ശേഖരണം, സംയുക്ത പട്രോളിങ്, കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കൽ എന്നിവ പുതിയതായി രൂപീകരിക്കുന്ന കൂട്ടായ്മയിലൂടെ ലക്ഷ്യം വയ്ക്കുന്നു. തുടർന്ന് പുതിയ കൂട്ടായ്മയിലേക്ക് ജില്ലാതല പ്രതിനിധികളെ തെരഞ്ഞെടുക്കലും പരാതി അദാലത്തും റോഡ് സുരക്ഷാ ബോധവൽക്കരണം, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത മീറ്റിംഗിൽ എല്ലാ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണമെന്നും ബോധവൽക്കരണ ക്ലാസ്സുകളും പരാതി അദാലത്തും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് അറിയിച്ചു.
