കൊട്ടാരക്കര: വാളകം അമ്പലക്കര സ്വദേശിനി ബീനയുടെ വീട്ടിലെ റബ്ബർ ഷെഡിൽ പുകക്കാനായി സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ പ്രതികളായ വാളകം അമ്പലക്കര ജംഗ്ഷന് സമീപം മല്ലശ്ശേരിൽ വീട്ടിൽ സാബു(45), വാളകം അമ്പലക്കര ജംഗ്ഷന് സമീപം മാമ്പുഴ മേലതിൽ വീട്ടിൽ വിനോദ്(35) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട റബ്ബർ ഷീറ്റുകൾ മോഷ്ടാക്കളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കൊട്ടാരക്കര എസ് ഐ രാജീവ് എ എസ് ഐമാരായ സജീവ്, അജയകുമാർ സിപിഒ മാരായ ഹരിലാൽ, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
