ഖത്തറിലെ കൊട്ടാരക്കര പ്രവാസി മലയാളി കൂട്ടായ്മയായ ‘കെഫാക്’ ന്റെ (KEFAQ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ദോഹയിലെ സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് നടക്കുകയുണ്ടായി.
അത്തപ്പൂക്കളവും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, ഓണക്കളികളും, ഓണസദ്യയും ഗൃഹാതുരത്വ ഓർമ്മകളാണ് പ്രവാസികൾക്ക് സമ്മാനിച്ചത്.
കനല് ഖത്തര്‍ അവതരിപ്പിച്ച ചെണ്ടമേളവും,
വനിത ഫോറം നേതൃത്വം നൽകിയ തിരുവാതിരയും
കൂടാതെ ‘കെഫാക്’ കുടുബാഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തനത് രീതിയിലുള്ള ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. മുഖ്യഅഥിതികളായി പങ്കെടുത്ത ഖത്തര്‍ സാന്‍സ് ജനറല്‍ മാനേജര്‍ വര്‍ഗീസ് മാത്യുവും, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജനും എല്ലാവര്ക്കും ഹൃദ്യമായ സന്ദേശങ്ങളും ഓണാശംസകള്‍ നേര്‍ന്നു.
സംഘാടന മികവിന്റെ പരിപൂര്‍ണ്ണത വിളിച്ചോതിയ ഓണാഘോഷ ചടങ്ങ് വന്‍വിജയമാക്കാന്‍ കേഫാക് ഭാരവാഹികളായ ബിജു കെ ഫിലിപ്പ്, ബിനേഷ് ബാബു, സിബി മാത്യു, ബിജു പി ജോൺ, ആൻസി രാജീവ്, അനീഷ് തോമസ്, ദിപു സത്യരാജന്‍, ജോബിന് പണിക്കര്‍, സജി ബേബി, ആശിഷ് മാത്യു, ജോജിന്‍ ജേക്കബ് എന്നിവർ നേതൃത്വം നല്കി.