കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂൾ കലോത്സവവും പുരസ്ക്കാര വിതരണവും 17 , 18 തീയതികളിൽ നടക്കും . 17 ന് രാവിലെ 9.30 ന് കലോത്സവം എൻ. കെ പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്യും . പുരസ്ക്കാര വിതരണം സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ നിർവ്വഹിക്കും .യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. കേരളാ ചലച്ചിത്ര വികസന കേർപ്പറേഷൻ ഡയറക്ടർ അഡ്വ. കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും .നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ . പി ശ്രീകല, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഭാവന എം . ബി, സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു .എസ്. നായർ , പി ടി എ വൈസ് പ്രസിഡന്റ് ജി. ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ നടക്കും.18 ന് കലാമത്സരങ്ങൾ സമാപിക്കും
