പൂയപ്പള്ളി: ഇലവുംമൂട് ദേവീക്ഷേത്രത്തിലെ ഓട്ട് വിളക്കുകളും, വഞ്ചി കുത്തിത്തുറന്ന് പണവും മോഷ്ടിച്ച ഓടനാവട്ടം പരുത്തിയറ മുളമൂട്ടിൽ വീട്ടിൽ ഭാസ്കരൻ മകൻ പ്രസന്നൻ(50) പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. 14.10.2019 ന് രാത്രിയാണ് ഇയാൾ ഇലവുംമൂട് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയത് . ക്ഷേത്രത്തിലെ മോഷണത്തിന് ശേഷം പ്രതിയെ വെളിയം പടിഞ്ഞാറ്റിൻകര ദേവീക്ഷേത്രത്തിന് സമീപം സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഈ സമയം നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കായി ഇവിടെ എത്തിയ പൂയപ്പള്ളി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രസന്നൻ മുൻപും വഞ്ചി മോഷണത്തിന് അറസ്റ്റിലായിട്ടുള്ള ആളാണ് . മാസങ്ങൾക്ക് മുൻപ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും മോഷണം നടത്തി വരുകയായിരുന്നു. ഊർജ്ജിതവും, കാര്യക്ഷമവുമായ രീതിയിൽ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി നോക്കി വന്ന പൂയപ്പള്ളി പോലീസ് സംഘംത്തിലെ SI രാജേഷ് കുമാർ, ASI ജയപ്രദീപ്, DVR ASI ഷാജി, SCPO ഗോപകുമാർ HG മണികണ്ഠൻപിളള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
