കുണ്ടറ: പേരയം കുരിശടിയിൽ പെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തിച്ച് വന്ന മൈക്ക് സെറ്റിന്റെ ശബ്ദം കൂട്ടുവാൻ ആവശ്യപ്പെട്ട് മൈക്ക് സൈറ്റ് ഓപ്പറേറ്ററായ ചെറുമൂട് സ്വദേശി വിനോദിനെ അസഭ്യം വിളിക്കുകയും, ടൂബ് ലൈറ്റുകൾ അടിച്ച് തകർത്ത് വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പേരയം നെടുവിള വീട്ടിൽ സ്റ്റാലൻ മകൻ സൽമാൻ എന്ന് വിളിക്കുന്ന അമിത്തിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ SI ഗോപകുമാർ, SI നവാസ്, CPO മാരായ അനിൽ, മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
