കൊട്ടാരക്കര: സാംസ്ക്കാരിക പ്രവർത്തകനും റിട്ട: അധ്യാപകനുമായ സാമുവൽ ജോൺ കൊട്ടാരക്കര എഴുതിയ “പിറന്നു വളരേണ്ട ഇടം” എന്ന നിരരൂപണ ലേഖന സമാഹര പുസ്തകം അഡ്വ . പി ഐ ഷാ പോറ്റി എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളാ ഭാഷാ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പ്രൊഫ വി കാർത്തികേയൻ പ്രസിദ്ധ കവി ചവറ കെ എസ് പിള്ളയ്ക്ക് നൽകി കൊണ്ട് പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു. സുപ്രസിദ്ധ കാഥികൻ പ്രൊഫ വസന്തകുമാർ സാംബശിവൻ പുസ്തകം പരിചയപ്പെടുത്തി. പി സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയ്ർ പേഴ്സൺ ശ്യാമളയമ്മ ,വൈസ് ചെയർമാൻ ഡി രാമകൃഷ്ണപിള്ള, കൗൺസിലർമാരായ എസ് ആർ രമേശ്, തോമസ്പി, ഉണ്ണികൃഷ്ണമേനോൻ ,ലീന ഉമ്മൻ എന്നീവരും, പി.കെ ജോൺസൺ, ഡോ: പി എൻ ഗംഗാധരൻ നായർ തുടങ്ങീയവർ ആശംസ പ്രസംഗം നടത്തി. പുരോഗമന കലാസാഹിതൃ ഏരിയ പ്രസിഡന്റ് സൈനുലാബ്ദീൻ അധ്യക്ഷനായി. അരുൺകുമാർ സ്വാഗതവും ഗ്രന്ഥകർത്താവ് സാമുവൽ ജോൺ നന്ദി പറഞ്ഞു.
