പൂയപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂയപ്പള്ളി കാറ്റാടി കരയിൽ കോഴിക്കോട് പ്ലാവിള താഴതിൽ വീട്ടിൽ ഷൈനു മാത്യു(28)ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. കൃത്യത്തിനു ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചതനുസരിച്ചു പൂയപ്പള്ളി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2 വർഷത്തിന് ശേഷം വിദേശത്തു നിന്നും മുംബൈയിൽ വിമാനമിറങ്ങിയ പ്രതിയെ എയർപോർട്ട് അതോറിറ്റി അറിയിച്ചതിന് പ്രകാരം പൂയപ്പള്ളി പോലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പൂയപ്പള്ളി എ എസ് ഐ വി വി സുരേഷ്, എസ് സിപിഒ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
