കുണ്ടറ: പടപ്പാക്കര ഭാഗത്തെ മൊബൈൽ ടവറിന്റെ ബാറ്ററി മോഷണകേസിലെ പ്രതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കരുവേലിൽ ജെനി ഭവനിൽ ഇട്ടി പണിക്കർ(54) ആണ് അറസ്റിലായത്. കൊട്ടാരക്കര, പുത്തൂർ, പൂയപ്പള്ളി, തുമ്പ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലും കേസുള്ളതായി അറിയുന്നു. മൊബൈൽ ടവറുകളുടെ ബാറ്ററി മോഷ്ടിക്കുക എന്നതാണ് ടിയാളുടെ മോഷണരീതി. മോഷണവിവരം ലഭിച്ച ശേഷം അന്വേഷണം നടത്തിയ കുണ്ടറ പോലീസ് ഇട്ടി പണിക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയതിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുണ്ടറ എസ് ഐ ഗോപകുമാർ എ എസ് ഐ ഷാജഹാൻ സിപിഒ മാരായ ഷാനവാസ്, യഹിയ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
