കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദി ലോക വയോജന ദിനത്തിൽ അയണി മൂട്ടിൽ ശാമുവേൽ(107 ) നെ തഹസിൽദാർ എ . തുളസീധരൻ പിള്ള വീട്ടിൽ എത്തി പൊന്നാട അണിയിച്ചു. യോഗം വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ. ശാമുവേൽ അധ്യക്ഷത വഹിച്ചു. അഡ്വ. വെളിയം അജിത് കുമാർ സ്വാഗതം ആശംസിച്ചു. സജീചേരൂർ, സാബു നെല്ലിക്കുന്നം, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, ഹരി, മധു, സാംകുട്ടി എന്നിവർ അദ്ദേഹത്തിന് പോഷഹ ആഹാരവും നല്കി.
