ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ പോലീസിനു നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാജുവാണ് കൊല്ലപ്പെട്ടത്.
സംശയാസ്പദമായ സാഹചര്യത്തില്‍ നന്ദ് നാഗരിയിലെ തന്‍ഗ സ്റ്റാന്‍ഡില്‍ ഒരു സംഘം കാറിരിക്കുന്നത് കണ്ട് പോലീസ് കോണ്‍സ്റ്റബിള്‍ അജയ് ഇവരെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്നു സംഘം നടത്തിയ വെടിവയ്പിലാണ് രാജു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.