ഉത്തരാഖണ്ഡ് :രാജ്യത്തെ ആദ്യ വനിതാ ഡിജിപി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു(72). തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതയായിരുന്ന ഇവര്‍ കഴിഞ്ഞ ആറുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന് ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്.