ന്യൂഡല്‍ഹി : ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി(66) അന്തരിച്ചു. ഒന്നാം മോഡി സര്‍ക്കാരില്‍ സാമ്പത്തിക കാര്യം, പ്രതിരോധം, കോര്‍പ്പറേറ്റ് അഫേഴ്സ്, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യംചെയ്ത ജയ്റ്റ്ലി 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും നിയമകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ്.
