കൊട്ടാരക്കര : കേരള ഗവണ്മെന്റ് സഹകരണ വകുപ്പിന്റെ അംഗീകാരത്തോടെ കൊട്ടാരക്കര താലൂക്ക് ഗോകുലം സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ഉദ്ഘടാനം 2019 ആഗസ്റ്റ് 20 ചൊവാഴ്ച്ച വൈകിട്ട് നാല് മണിക്ക് കേരള സഹകരണ ടൂറിസം&ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കൊട്ടാരക്കര എം.എൽ.എ പി. ഐഷാപോറ്റി അധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് മുഖ്യ അഥിതി ആയിരിക്കും. കൊട്ടാരക്കര താലൂക്ക് പൂർണമായും ഉൾക്കൊള്ളുന്നതാണ് ഗോകുലം സഹകരണ സംഘത്തിന്റെ പ്രവർത്തന മേഖല എന്ന് സഹകരണ സംഘം പ്രസിഡന്റ് ആർ.ദിവാകരൻ അറിയിച്ചു
