കൊട്ടാരക്കര: പ്ലാമൂട് സ്കൂളിന് സമീപം വാഹന പരിശോധനക്കിടെ കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ച യുവാക്കൾ പോലീസ് പിടിയിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്, ഒറ്റയിൽ ആശാൻ പുരയിടത്തിൽ ഫാസിൻ, പടിഞ്ഞാറ്റിൻകര അജ്മൽ മൻസിൽ അജ്മൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മൂന്നാം പ്രതി ബൈക്കിൽ യാത്ര ചെയ്ത പള്ളിക്കൽ വേമ്പനാട് വീട്ടിൽ ഗോകുൽ ഓടി രക്ഷപെട്ടു.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാഹന പരിശോധന നടത്തി വന്ന കൺട്രോൾ റൂം സിപിഒ ഹരിലാലിനെയാണ് പ്രതികൾ വാഹനം കൊണ്ടിടിച്ചു പരിക്കേൽപിച്ചത്. ഒരു ബൈക്കിൽ മൂന്ന് പേർ ആണ് ഉണ്ടായിരുന്നത്. വാഹനം അമിത വേഗത്തിൽ ആയിരുന്നു. കൂടെ ഉണ്ടായിരുന്ന പോലീസുകാർ ഓടിമാറിയതു കൊണ്ട് മറ്റുള്ളവർക്ക് പരിക്കേറ്റില്ല. പ്രതികളെ കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു.