കൊട്ടാരക്കര: കഴിഞ്ഞ കുറെ ദിവസങ്ങളായി സ്കൂൾ വിദ്യാർത്ഥികളെയും മറ്റും അശ്ലീല ചുവയോടു കൂടി ശല്യം ചെയ്തിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗൽ ചരുവിള വീട്ടിൽ കനാൽ രാജു എന്ന് വിളിക്കുന്ന രാജു (69 ) ആണ് പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ സ്കൂൾ കുട്ടികളെയും മറ്റും ഇത്തരത്തിൽ ശല്യം ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡി വൈ എസ് പി നാസറുദീന്റെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഇൻസ്പെക്ടർ റ്റി എസ് ശിവപ്രകാശ് , എസ് ഐ മാരായ രാജീവ്, സാബുജി, സിപിഒ മാരായ അനിലാൽ, സിയാദ്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോസ്കോ പ്രകാരം കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി . റിമാന്റ് ചെയ്തു.
