ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 14 പേര് മരിച്ചു. ഇന്നു രാവിലെ തെഹരി ഗര്‍വാളിലെ കങ്സാലിയില് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്ബത് കുട്ടികള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 വിദ്യര്‍ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ് ചെങ്കുത്തായ പ്രദേശത്ത് വെച്ചാണ് മറിഞ്ഞത്. സംസ്ഥാനത്ത് ശക്തമായ മഴപെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടാവുന്നത്.
