കൊട്ടാരക്കര: മൈലം അടവിക്കോട് ക്ഷേത്രത്തിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധയെ കൊല്ലം റൂറൽ പിങ്ക് പോലീസ് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം ഇവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുള്ളതുമാണ്. കഴിഞ്ഞ ഒരാഴ്ചയായി മൈലം അടവിക്കോട് ക്ഷേത്രത്തിൽ കണ്ടുവന്ന ഇവർ അവശനിലയിൽ ആയ വിവരം നാട്ടുകാരാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. തുടർന്ന് പിങ്ക് പോലീസ് സഹായത്തിന് എത്തുകയായിരുന്നു. 70 വയസുള്ള ഓമന എന്ന് പേര് പറഞ്ഞ ഇവർ പുനലൂർ സ്വദേശിയാണ്, ബന്ധുക്കളെ വിളിച്ച് വരുത്തിയിട്ടും ഏറ്റെടുക്കാത്തിതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വനിത എസ്.ഐ രമയുടെ നേതൃത്വത്തിൽ വനിത
എസ്.സി.പി.ഒ സുനിത ബീഗം, വനിത സി.പി.ഒ മാരായ സുധ, സുജാത സാബു എന്നിവർ ചേർന്നാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്. മൈലം പഞ്ചായത്ത് മെമ്പർ ശ്രീ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആണ് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.