മനാമ: ഇറാൻ വീണ്ടും ഒരു എണ്ണ കപ്പൽ കൂടി പിടികൂടി . നിലവിൽ ബ്രിട്ടീഷുകാരുടെ രണ്ടു എണ്ണക്കപ്പൽ ഇറാന്റെ പിടിയിൽ ഇരിക്കെയാണ് വീണ്ടും 7 ലിറ്റർ ഇന്ധനത്തോട് കൂടിയ കപ്പൽ പിടിയിലാകുന്നത് . കപ്പല്‍ ഏതു രാജ്യത്തിന്റേതാണെന്നോ നാവികര്‍ ഏതു രാജ്യക്കാരാണെന്നോ ഇറാന് വ്യക്തമാക്കിയിട്ടില്ല. വിവിധ രാജ്യക്കാരായ 7 പേർ ഇറാന്റെ കസ്റ്റഡിയിലാണ്. മറ്റു കപ്പലുകളി നിന്നും എണ്ണ സ്വീകരിച്ച് മേഖലയിലെ ചില അറബ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു വിദേശ കപ്പലെന്ന് നാവിക സേന ആരോപിച്ചു. നിലവില്‍ ബ്രിട്ടന്റെ സ്റ്റെനോ ഇംപെരോ, പനാമയുടെ എംടി റീഹ എന്നീ എണ്ണ ടാങ്കറുകള്‍ ഇറാന്റെ കസ്റ്റഡിയിലാണ്.
