തിരുവന്തപുരം: മാധ്യമ പ്രവർത്തകനായ കെ. എം ബഷീറിന്റെ വാഹനാപകട കേസിൽ പ്രതി ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് തന്നെയാണെന്ന് പോലീസ് സ്ഥിതീകരിച്ചു . ഇദ്ദേഹത്തിന്റെ മൊഴിയെടുത്തു , രക്ത സാമ്പിൾ പരിശോധനയിൽ മദ്യപിച്ചാണ് വനമോടിച്ചതെന്നു പോലീസ് വ്യക്തമാക്കി. മദ്യപിച്ചു അമിത വേഗത്തിൽ വാഹനമോടിക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ രാജീവ് പുത്തലത്തു പറഞ്ഞു. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റേതാണ് കാര്‍. ഇദ്ദേഹത്തിനെതിരെ 304 എ പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് ചുമത്തി. സംഭവത്തിൽ നിയമലംഘനങ്ങള്‍ അന്വേഷിച്ച് നിയമത്തിന് മുമ്പില്‍ കൊണ്ടു വരുമെന്നും, ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന യാതൊരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മന്ത്രി എം എം മണിയും വ്യക്തമാക്കി .അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം സസ്പെന്ഷന് ഉള്‍പ്പെടെ വകുപ്പ് തല നടപടികളും ഉണ്ടായിരിക്കും.
