ജംഷദ്പൂര്‍: ജാർഖണ്ഡിലെ ജംഷദ്പൂരിൽ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 26 നു റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി മൃതദേഹം പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. മണം പിടിച്ചെത്തിയ പൊലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയത്. സംഭവത്തെ തുടർന്നുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
