കരുനാഗപ്പള്ളി: സിപിഐ എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്ന കുലശേഖരപുരം മാധവത്തിൽ (പുത്തൻവീട്) അഡ്വക്കേറ്റ് സി ആർ മധു (54) അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്നു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാത്രി മരണപ്പെട്ടു . സംസ്കാരം നാളെ ഉച്ചക്ക് 2 നു നടത്തും.
