കൊല്ലം: കോടതി ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവിനും കോടതി വിധിച്ചു. 2013 ജനുവരി 16 നു കോടതി ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും തലയ്ക്കു പരിക്കേൽപ്പിച്ച ശേഷം പീഡിപ്പിക്കുകയും, ശ്യാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മാങ്ങാട് കൊതുമ്പിൽ കിഴക്കേതിൽ വീട്ടിൽ സജി(അനൂപ് -49 ) ക്കു ,കൊലപാതകത്തിനു ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവും. പീഡനത്തിനു 10 വർഷം കഠിന തടവും, 50000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും, അതിക്രമിച്ചു വീട്ടിൽ കയറിയതിനു 10 വർഷം കഠിനതടവുമാണു നാലാം അഡിഷണൽ ജില്ലാ കോടതി വിധിച്ചിരിക്കുന്നത് .
കൊല്ലം എസ്പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം സിഐ മാരായിരുന്ന ബാലാജി, അമ്മിണിക്കുട്ടൻ എന്നിവരാണു കേസ് അന്വേഷിച്ചത് .