തൃശൂർ : വെട്ടേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് ,സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയിൽ ഒൻപതു ബൈക്കുകളിലായി വന്ന സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു , സംഘത്തിൽ 14 പേരോളം ഉള്ളതായി പറയപ്പെടുന്നു എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം , സംഭവത്തിൽ ഗൂഢാലോചന ഉള്ളതായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആരോപണവും ഉണ്ട് .സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി
