ഏരൂർ : വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും കത്രിക കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം കോർപ്പറേഷൻ പളളിത്തോട്ടം കോളനിയിൽ ശ്രീകുമാർ (36) ആണ് പിടിയിലായത്. വിവരം പുറത്ത് പറഞ്ഞാൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കടന്ന് കളഞ്ഞ പ്രതിയെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
