ശാസ്താംകോട്ട: മനക്കര സ്വദേശി വിനോ വിജയനെ ക്രൂരമായി മർദ്ദിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. ശാസ്താംകോട്ട പല്ലിശ്ശേരിക്കൽ മൂലയ്ക്കൽ തെക്കേതിൽ വീട്ടിൽ ബാദുഷ (25) ആണ് പോലീസിന്റെ പിടിയിലായത്. ശാസ്താംകോട്ട എസ് എച്ച് ഒ പ്രശാന്ത്, എസ് ഐ ഷുക്കൂർ, എസ് സി പി ഒ മാരായ റഷീദ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.
