ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്.രമേശ് കുമാര്‍ രാജിവെച്ചു. ബിജെപി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
106 എംഎല്‍എമാരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്.
കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഭിനന്ദിച്ചു. എന്നാൽ വിമത എംഎല്‍എ മാര്‍ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും.