കൊല്ലം: ഡിവൈഎഫ്ഐ പ്രവർത്തകർ ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അസഭ്യം പറഞ്ഞു . വാഹന പരിശോധനക്കു ഇടെ മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മറ്റി അംഗം സച്ചിൻ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളെ ഇറക്കാൻ വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസുകാരെ അസഭ്യം പറയുകയുമായിരുന്നു . രേഖകൾ കൃത്യമാണെന്ന് മനസ്സിലാക്കിയതോടെ ഇയാളെ വിട്ടയക്കാൻ തുടങ്ങുന്നതിനു ഇടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ അസഭ്യം പറച്ചിൽ . സംഭവത്തിൽ സച്ചിന്‍ദാസ്, ഡിവൈഎഫ്ഐ മയ്യനാട് കമ്മിറ്റി പ്രസിഡന്റ് തുടങ്ങി ഏഴുപേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
