ചടയമംഗലം : മോഷണ കേസുകളിൽ ജ്യാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി പിടിയിൽ. കിളിമാനൂർ മേലേവിള പുത്തൻവീട്ടിൽ സാജുവിനെ (38 ) ചടയമംഗലം പോലീസ് സാഹസികമായി പിടികൂടി . വീടുകൾ കുത്തിതുറന്നുള്ള മോഷണം ,വാഹന മോഷണം ഉൾപ്പടെ ഇയാൾക്കെതിരെ കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്, കടയ്ക്കൽ, കല്ലമ്പലം, വർക്കല, ചടയമംഗലം സ്റ്റേഷനുകളിലായി 18 കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. ചടയമംഗലം സിഎ സജു എസ് ദാസ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുജിത്ത്, അജീഷ് എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത് .
