തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ കേസിൽ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പൂവാർ സ്വദേശി രാഖി (30 )യുടെ സുഹൃത്തായ അഖിലിനെ കാണാൻ നെയ്യാറ്റിൻകര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു. യുവതിയെ കാണ്മാനില്ല എന്ന ബന്ധുക്കളുടെ പരാതിയിൽ തുടർന്നുള്ള അന്വേഷണത്തിലാണ് അമ്പൂരിലെ അഖിലിന്റെ വീടിനോടു ചേർന്നുള്ള സ്ഥലത്തു നിന്നും ഒരു മാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നതു.
