കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ 26 വയസ്സുള്ള യുവതിയുടെ വയറിൽ നിന്നും ആഭരണങ്ങളും , നാണയങ്ങളും നീക്കം ചെയ്തു . രാംപുർഹത്ത് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രക്രീയക്ക് വിധേയപ്പെടുത്തിയ യുവതിയുടെ വയറിൽ നിന്നും ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങളും, 90 നാണയങ്ങളുമാണ് കണ്ടെടുത്തത് . യുവതിക്ക് മാനസിക രോഗമുള്ളതായി പറയപ്പെടുന്നു . വീട്ടിൽ നിന്നും പതിവായി ആഭരണങ്ങൾ കാണാതാവുകയും യുവതിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്നുള്ള പരിശോധനയിലാണ് വിവരം തിരിച്ചറിയുന്നത് .
