തെഹ്റാന്: ഇറാന് പിടികൂടിയ എംടി റിയാ എന്ന കപ്പിലെ 12 ഇന്ത്യക്കാരില്‍ ഒമ്പതുപേരെ മോചിപ്പിച്ചു. എംടി റിയായില്‍ ബാക്കിയുള്ള മൂന്നു പേരും കഴിഞ്ഞയാഴ്ച്ച പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറായ സ്റ്റെന ഇംപെറോയിലെ 18 പേരും ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്റെ പിടിയിലാണ് . ജിബ്രാള്‍ട്ടര്‍ പോലിസ് പിടികൂടിയ ഗ്രേസ് 1 കപ്പിലെ 24 ഇന്ത്യക്കാരുടെ മോചനത്തിനുള്ള ശ്രമവും തുടരുകയാണ്. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലംയ അറിയിച്ചു.
