കൊട്ടാരക്കര : സമയക്രമങ്ങളും, മറ്റു നിയമങ്ങളും ലംഘിച്ച 25 ടിപ്പർ ലോറികൾ കൊല്ലം റൂറൽ ജില്ലാ പോലീസ് പിടികൂടി. രാവിലെ 8:00 മുതൽ 10:00 മണിവരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമുള്ള സ്കൂൾ സമയങ്ങളിൽ ടിപ്പറുകളുടെ ഓട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. കൊല്ലം റൂറൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ടിപ്പറുകളുടെ നിയമ ലംഘനത്തിനെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
