ആലുവ : ശസ്ത്രക്രീയക്ക് വേണ്ടി എടുത്ത കുത്തിവയ്പ്പിനെ തുടർന്ന് യുവതി മരിച്ചു .പ്രസവം നിർത്താനുള്ള ശസ്ത്രക്രീയയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എടുത്ത കുത്തിവയ്പ്പിൽ സിന്ധു (36 ) വാണു മരിച്ചത് . കുത്തിവയ്പ്പിൽ ഉണ്ടായ വീഴ്ചയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം . തിയേറ്ററിലേക്ക് കൊണ്ടുപോകും മുന്‍പ് തനിക്ക് നല്കിയ മരുന്ന് മാറിയതായി സംശയമുണ്ടെന്ന് നേഴ്സ് കൂടിയായ യുവതി പറഞ്ഞിരുന്നതായി ബന്ധുകള്‍ അറിയിച്ചു. എന്നാല്‍ അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്കിയ ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അഭിപ്രായപ്പെടുന്നത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
