കൊല്ലം ജില്ലയിൽ മാത്രം അല്ല കേരളത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പൊതു ജനങ്ങൾക്കു ചികിത്സാ സഹായം നൽകുന്ന ഹോസ്പിറ്റൽ ആണ് അഷ്ടമുടി ട്രോമോ കെയർ… ജില്ലയിലെ മറ്റു അറവുശാല ഹോസ്പിറ്റലുകളെ സഹായിക്കാൻ വേണ്ടി മലയാള മനോരമയും ചാത്തന്നൂർ എംഎൽഎ യുടെ ചില ശത്രുക്കളും കൂടി ചേർന്ന് ഒരുക്കിയ ചതിക്കുഴിയിൽ നേരും നെറിയും നിലനിർത്തി ചികിത്സാ സഹായം നൽകുന്ന ഒരു ആതുരാലയത്തിന്റെ അന്തസ്സിന് മുറിവ് ഏല്പിച്ചു എന്നതാണ് സത്യം…. ഒട്ടനവധി പാവപെട്ട കുടുംബങ്ങ്ൾക്ക് സർക്കാർ ആശുപത്രിയിൽ നൽകുന്നതിലും മികച്ച ട്രീറ്റ്മെന്റും പണച്ചിലവ് കിഴിച്ചും കൊടുക്കുന്ന ഈ മാതൃകാ സ്ഥാപനം പാവം രോഗികൾക്ക് എന്നും ഒരു ആശ്വാസം ആയിരുന്നു. അറവുശാല ആയി പ്രവർത്തനം നടത്താത്തത് മൂലം ഈ ആശുപത്രിയിലെ ജീവനക്കാർക്കും മാസം ലക്ഷങ്ങൾ നേടാൻ കഴിവുള്ളഡോക്ടർ ജേക്കബ് ജോണും വളരെ പ്രയാസപ്പെട്ട് ആണ് ഈ ആശുപത്രി നടത്തി പോയിരുന്നത്.. ഈ നിസ്സഹായ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ചാത്തന്നൂർ എംഎൽഎ യുടെ സഹായത്തോടെ ഒരു പൊതു ജന സഹകരണ പങ്കാളിത്തത്തോടെ ഈ ആതുരാലയം ഏറ്റടുത്തു ജനങൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സഹായം നൽകുന്നതിനെയാണ് മനോരമയും ജില്ലയിലെ മറ്റ് അറവുശാല ചികിത്സ കേന്ദ്രങ്ങളും കൂടി താർ അടിച്ചതും… ചാത്തന്നൂർ എംഎൽഎ യുടെ പേരിന് അപകീർത്തി ഉണ്ടാക്കിയതും.. ഈ ഹോസ്പിറ്റലിൽ ചികിത്സ നേടിയ രോഗികളുടെ അഭിപ്രായം ആരായാൻ സിപിഐ എന്ന പാർട്ടി ഒരുങ്ങിയാൽ എംഎൽഎ യോ ഡോക്ടർ ജേക്കബ് ജോൺ നെ യോ അപകീർത്തി പെടുത്താൻ മനോരമയോട് ഒപ്പം നിൽക്കില്ലായിരുന്നു… അല്ലെങ്കിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ എന്ന് ആണ് മനോരമ നന്നാക്കാൻ പരിശ്രമം നടത്തിയിട്ടുള്ളത്.. അതുപോലും മനസ്സിലാക്കാതെ സിപിഐ നേതൃത്വം സ്വന്തം എംഎൽഎ യോടു കാട്ടിയ അനീതി… നിങ്ങളുടെ കൂട്ടത്തിലും മനോരമയുടെ ആൾക്കാരും അറവുശാലകളുടെ ബിനാമികളും പ്രവർത്തിക്കുന്നു എന്ന് വേണം കരുതാൻ… മനോരമയിൽ ഇന്ന് ഫ്രണ്ട് പേജിൽ ഏതോ വലിയ കാര്യം കണ്ടെത്തി എന്ന തലക്കെട്ടു കണ്ടപ്പോൾ കൊല്ലം ജില്ലയിലെ അറവുശാലകളായ ആതുരാലയങ്ങ്ൾക്ക് വലിയ ആശ്വാസം ആയി കാണും… ഒപ്പം ചാത്തന്നൂർ സീറ്റ് ലക്ഷ്യം ഇട്ടു നടക്കുന്ന സിപിഐ നേതാക്കളും…
കടപ്പാട് : രമേഷ് രാമചന്ദ്രൻ