കൽപ്പറ്റ: അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ പായിക്കൊല്ലി സജീവാനന്ദനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസ് എടുത്തു. സ്ത്രീയെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു കേസ്. സംഭവത്തെ തുടർന്ന് ആരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല . നിയമം കൈയിലെടുക്കാനോ സ്ത്രീകളെ കൈയേറ്റം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് വ്യക്തമാക്കി . മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മർദ്ദനമേറ്റ ദമ്പതികൾക്കായുള്ള അന്വേഷണം തുടരുന്നു .പ്രതി ഇപ്പോൾ ഒളിവിലാണ്
